ചാലക്കുടി: കൈക്കൂലി നല്‍കാത്തതിനാല്‍ കെ.എസ്.ഇ.ബിയുടെ തൃശൂര്‍ ജനറേഷന്‍ സര്‍ക്കിളില്‍ ബില്ലുകള്‍ പാസാക്കുന്നില്ലെന്ന് കരാറുകാരെൻറ പരാതി. ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ക്കെതിരെ ചാലക്കുടി പരിയാരത്തെ കോണ്‍ട്രാക്ടറായ വി.ഡി. ജോണ്‍സൺ ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിക്കടക്കം പരാതി നൽകി. ആഗസ്റ്റ് മുതലുള്ള ലക്ഷങ്ങളുടെ ബില്ലുകള്‍ പാസാക്കാതെ തടഞ്ഞു െവച്ചിരിക്കുകയാണെന്നാണ് പരാതി. കെ.എസ്.ഇ.ബി ചെയര്‍മാന്‍, ഡയറക്ടര്‍, ചീഫ് ജനറേഷന്‍ എൻജിനീയര്‍, വിജിലന്‍സ് ഓഫിസര്‍, ചാലക്കുടി എം.എല്‍.എ എന്നിവർക്കും പരാതി നല്‍കിയിട്ടുണ്ട്. ബില്ലുകള്‍ പാസാക്കുന്നതിന് ഒന്നര ലക്ഷം രൂപ ആവശ്യപ്പെെട്ടന്നും ഇത് നല്‍കാത്തതിനാല്‍ ബിൽ പാസാക്കി നല്‍കിയില്ലെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരന്‍ പറയുന്നതിങ്ങനെ: തൃശൂര്‍ ജനറേഷന്‍ സര്‍ക്കിളില്‍ ഡെപ്യൂട്ടി ചീഫ് എൻജിനീയറായി എന്‍.കെ. സോമന്‍ സാര്‍ ചാർജെടുത്തശേഷം ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ത്ത ജോലികളുടെയൊന്നും ബില്ലുകള്‍ പാസാക്കുന്നില്ല. ഇതിെൻറ കാരണം ആരാഞ്ഞ തന്നോട് കൈക്കൂലി ആവശ്യപ്പെടുകയും നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബില്ലുകള്‍ പാസാക്കില്ലെന്ന് പറയുകയും ചെയ്തു. ബില്ലുകൾ പാസാക്കിക്കിട്ടിയ കരാറുകാരോട് അന്വേഷിച്ചപ്പോള്‍ കൈക്കൂലി നല്‍കിയാണ് ബില്ലുകള്‍ പാസാക്കിയതെന്ന് അറിയാന്‍ കഴിഞ്ഞു. 14 ലക്ഷം രൂപയുടെ ബില്ലുകൾ പാസാക്കാൻ 1.50 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. കെ.എസ്.ഇ.ബിയുടെ തൃശൂര്‍ ജനറേഷന്‍ സര്‍ക്കിളിന് കീഴിൽ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, കക്കയം തുടങ്ങിയ പവര്‍സ്റ്റേഷനുകളില്‍ നിലവിൽ 300 കോടിയുടെ നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.