വടക്കേക്കാട്: പൂഴിക്കള വി.ജെ.കെ പ്രീ സ്കൂൾ കെട്ടിടം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്തും സ്പീച്ച് ആൻഡ് ഫിസിയോതെറപ്പി യൂനിറ്റ് ഡോ. കെ.എ. ശ്രീവത്സനും ഉദ്ഘാടനം ചെയ്യും. കല, ശാസ്ത്ര പ്രദർശനവുമുണ്ടാകും. പ്ലേ സ്കൂൾ, കിൻഡർ ഗാർട്ടൻ കൂടാതെ സംസാര, ശ്രവണ, കാഴ്ച, ശാരീരിക വൈകല്യങ്ങളുള്ളവർക്ക് പ്രത്യേക പരിശീലനം നൽകുന്ന വിഭാഗത്തിൽ ഏഴു വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് ഡയറക്ടർ സിനി ഫ്രാൻസിസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. രമ്യ, ജിഷ, കൃഷ്ണേന്ദു എന്നിവരും പങ്കെടുത്തു. ഫോൺ: 94005 41928.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.