സമ്മിശ്ര കൃഷി പ്രോത്സാഹന പരിപാടി തുടങ്ങി

വെള്ളാങ്ങല്ലൂര്‍: സാലിം അലി ഫൗണ്ടേഷനും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തും സംയുക്തമായി നടത്തുന്ന . പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര പരിസ്ഥിതി സൗഹൃദ വികസന പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് നാടന്‍ പശു, ആട്, കോഴി, പച്ചക്കറി വിത്ത്, ഇഞ്ചികാച്ചില്‍, ഡ്രിപ്പ് കിറ്റ്, തേനീച്ച പെട്ടി, എല്‍.ഇ.ഡി ബള്‍ബ്‌, വളക്കൂട്ട് പാത്രങ്ങള്‍, മഞ്ഞള്‍ കിറ്റ്‌ എന്നിവ വിതരണം ചെയ്തു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. ഉദയപ്രകാശ്, ഡോ. വി.എസ്. വിജയന്‍, ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, ഡോ. ലളിത വിജയന്‍, എം.കെ. മോഹനന്‍, നിഷ ഷാജി, രാജു കുണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. മികച്ച മഞ്ഞള്‍ കര്‍ഷകനായ സലിം കാട്ടകത്തിനെ സാലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.