പാതയോരത്ത്​ മദ്യശാലകൾ തുറക്കാനുള്ള ഉത്തരവ്​ പിൻവലിക്കണം ^എം.എസ്​.എസ്

പാതയോരത്ത് മദ്യശാലകൾ തുറക്കാനുള്ള ഉത്തരവ് പിൻവലിക്കണം -എം.എസ്.എസ് കൊടുങ്ങല്ലൂർ: സംസ്ഥാനത്ത് ഉടനീളം മദ്യമൊഴുക്കി തലമുറകളെ നശിപ്പിക്കുന്ന സർക്കാർ നയം അപലപനീയമാണെന്നും പാതയോരത്ത് മദ്യശാലകൾ തുറക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും എം.എസ്.എസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേരള അഡ്മിനിസ്േടറ്റീവ് സർവിസിലേക്കുള്ള നിയമനങ്ങൾ നിലവിലുള്ള സംവരണ തത്വങ്ങൾ പാലിച്ചുകൊണ്ടായിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽകരീം റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷർ പി.ടി. െമായ്തീൻകുട്ടി, പി. മമ്മദ്കോയ, പി.കെ. അബൂബക്കർ, എം.എ. അസീസ്, ഡോ. കെ. അബ്ദുസമദ്, ഹംസ പാലക്കി, പി. അബ്ദുറസാക്ക്, കെ.വി. മുഹമ്മദ്കുട്ടി, ഇബ്രാഹിം പൂനത്തിൽ, ടി.എസ്. നിസാമുദ്ദീൻ, ആർ.പി. അഷറഫ്, ഡോ. ഒ. അബ്ദുറഹിമാൻ, പി.എം. അബ്ദുന്നാസർ, എം. ഖാലിദ്, പി.വി. സൈനുദ്ദീൻ, എം.എം. ഹംസ, കെ. അബ്ദുല്ല, ആർ. നാസർ, ഡോ. അബ്ദുറഹിമാൻ, കെ.പി. ഫസലുദ്ദീൻ, ഡോ. കെ. മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.