വിരമിക്കുന്ന അധ്യാപകര്‍ക്ക് ആദരം

ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ജില്ലയിലെ വിരമിക്കുന്ന അധ്യാപക, അനധ്യാപക ജീവനക്കാരെയും അവാര്‍ഡ് ജേതാക്കളെയും ആദരിച്ചു. 'പ്രണാമം 2018' എന്ന പേരില്‍ നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി. ഉഷാറാണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ അവാര്‍ഡ് വിതരണം ചെയ്തു. വിരമിക്കുന്ന 98 അധ്യാപക--അനധ്യാപക ജീവനക്കാരെ ഡി.ഇ.ഒ ആദരിച്ചു. ആചാര്യ ശ്രേഷ്ഠ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ കെ. രാജന്‍ (എച്ച്.എം നന്തിക്കര ഗവ. സ്‌കൂള്‍), പി.എ. സിജോ (എച്ച്.എം സ​െൻറ് സെബാസ്റ്റ്യന്‍സ്, കുറ്റിക്കാട്), ഗുരുപ്രിയ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ കെ.എസ്. സരസു (ഗവ. സ്‌കൂള്‍, വാഴൂര്‍), കെ.ഡി. ബിജു (പി.വി.എസ് പറപ്പൂക്കര), സേവനമിത്ര അവാര്‍ഡുകള്‍ നേടിയ എം.കെ. ജോസഫ് (സ​െൻറ് മേരീസ് സ്‌കൂള്‍, ചെങ്ങാലൂര്‍), ഒ.എ. പ്രവീണ്‍ (ഡി.ഇ.ഒ ഓഫിസ്, ഇരിങ്ങാലക്കുട), വി.കെ. ലത (ജി.ബി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂര്‍) എന്നിവരെ ആദരിച്ചു. എച്ച്.എം ഫോറം കണ്‍വീനര്‍ ബാബുജോസ് തട്ടില്‍, സി. േഫ്ലാറന്‍സ്, ടി.ടി.കെ. ഭരതന്‍, പി.എ. സീതി, കെ. രാജന്‍, കെ.എസ്. സരസു, ഒ.എ. പ്രവീണ്‍, പി.എ. സിജോ എന്നിവര്‍ സംസാരിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തി‍​െൻറ നവീകരിച്ച വെബ് സൈറ്റ് തുറന്നു ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തി‍​െൻറ നവീകരിച്ച വെബ്സൈറ്റ് കെ.യു. അരുണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. മാനേജിങ് കമ്മിറ്റി അംഗം രാജേഷ് തമ്പാൻ സംസാരിച്ചു. 2001 മുതൽ പ്രചാരത്തിലുള്ള www.koodalmanikyam.com എന്ന വെബ് സൈറ്റി‍​െൻറ പുതുക്കിയ പതിപ്പാണ് പ്രകാശനം ചെയ്തത്. ഭക്തർക്ക് വെബ് സൈറ്റിലൂടെ ഓൺലൈനായി പൂജകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം, തിരുവുത്സവത്തി‍​െൻറ കാര്യപരിപാടികൾ അറിയുവാനും ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം, ഉത്സവ പരിപാടികൾ തത്സമയം കാണാനുള്ള സംവിധാനം, ക്ഷേത്രങ്ങളിലെ കിഴേടങ്ങെളകുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.