ഇരിങ്ങാലക്കുട: ഈസ്റ്ററിെൻറ ആഗമനമറിയിച്ച് ക്രൈസ്തവര്‍ ഞായറാഴ്ച ഓശാന ആചരിച്ചു. ജറുസലേം പട്ടണത്തിലേക്കുള്ള യേശുവിെൻറ വരവിനെ അനുസ്മരിക്കുന്നതാണ് ഓശാന തിരുനാള്‍. കഴുതപ്പുറത്ത് എഴുന്നള്ളിയ യേശുവിനെ വസ്ത്രങ്ങള്‍ വിരിച്ചും ഒലിവ് ഇലകള്‍ വീശിയും ജറുസലേം നിവാസികള്‍ വരവേറ്റതിെൻറ അനുസ്മരണമാണ് കുരുത്തോല ഏന്തിയുള്ള ഓശാന ആചരണം. ഇതോടെ അമ്പത് നോമ്പിെൻറ സമാപനം കുറിക്കുന്ന വിശുദ്ധ വാരാചരണത്തിനും തുടക്കമായി. ഞായറാഴ്ച രാവിലെ ദേവാലയങ്ങളില്‍ ഓശാന തിരുകര്‍മങ്ങളും കുരുത്തോല പ്രദക്ഷിണവും നടന്നു. സെൻറ് തോമസ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് ബിഷപ് പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനായി. കത്തീഡ്രല്‍ വികാരി ഫാ. ആൻറു ആലപ്പാടന്‍ സഹകാർമികത്വം വഹിച്ചു. റോഡരികിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നു പടിയൂര്‍: റോഡരികിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് വ്യാപകമാവുന്നു. പടിയൂര്‍ പഞ്ചായത്തിനെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കാക്കാത്തുരുത്തി, കോതറ, മതിലകം, അരിപ്പാലം, കെട്ടുചിറ പാലങ്ങളില്‍ വഴിവിളക്കുകള്‍ ശരിയായ രീതിയില്‍ കത്താത്തതിനാല്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യവും അറവുമാലിന്യവും തള്ളുന്നത് പതിവാണ്. ജലാശയങ്ങളിലൂടെ ഒഴുകുന്ന മാലിന്യം ദൂരവ്യാപകമായ സാമൂഹികപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. വിഷയം നിരന്തരം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സമരപരിപാടികള്‍ ആരംഭിക്കാനുള്ള ആലോചനയിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.