തൃശൂർ: നിറഞ്ഞ സന്തോഷം, അതിലേറെ അഭിമാനം -ഒറ്റവാക്കിൽ ഉത്തരം നൽകുമ്പോൾ ജയൻ പറഞ്ഞു. ഇത് 'പ്ലാവ്' ജയൻ. സംസ്ഥാനത്തിെൻറ ഔദ്യോഗിക ഫലമായി ചക്കയെ അംഗീകരിക്കുമ്പോൾ തെൻറ യത്നത്തിന് കാലം തരുന്ന അംഗീകാരമാണിതെന്ന് ജയൻ പറയുന്നു. ഗൂഗിളിൽ കെ.ആർ. ജയൻ എന്ന് ടൈപ്പ് ചെയ്താൽ വിക്കിപീഡിയ പ്ലാവ് ജയൻ എന്ന വിശേഷണത്തോടെ പരിചയപ്പെടുത്തും. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ജയൻ. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സേവന ദിനാചരണത്തിെൻറ ഭാഗമായി കുട്ടികളോട് വീട്ടില്‍നിന്ന് ഓരോ വൃക്ഷത്തൈകൾ കൊണ്ടുവരണമെന്ന് ടീച്ചര്‍ പറഞ്ഞു. ഓരോരുത്തരും വിവിധ തരം ചെടികള്‍ കൊണ്ടുവന്നപ്പോൾ ജയന്‍ കരുതിയത് വീട്ടിൽ വളർന്ന ഒരു പ്ലാവിന്‍ തൈ ആയിരുന്നു. അന്ന് കുട്ടികള്‍ കളിയാക്കി വിളിച്ചത് പ്ലാവ് ജയനെന്നാണ്. ആ കളിയാക്കലുകൾ ഏറെനാൾ നീണ്ടു. പക്ഷേ, ജയനിലെ ചക്ക സ്നേഹം ഏറിയതല്ലാതെ പിന്തിരിപ്പിച്ചില്ല. കാരണം വീട്ടിലെ അന്നത്തെ പട്ടിണിക്കാലത്തിൽ വിശപ്പ് മാറ്റാനുണ്ടായിരുന്നത് ചക്കയായിരുന്നു. പഠനത്തിന് ശേഷം പ്രവാസ ജീവിതം. അപ്പോഴും ചക്ക സ്നേഹം വിട്ടില്ല. ഒടുവിൽ മടങ്ങിയെത്തി ജീവിതമാർഗത്തിന് ഗുഡ്സ് ഓട്ടോറിക്ഷ വാങ്ങി. ഇപ്പോൾ താമസിക്കുന്ന അവിട്ടത്തൂരിലെ 14 സെൻറ് വീട്ടുവളപ്പിൽ പതിനാല് തരം പ്ലാവുമുണ്ട്. താമസിക്കുന്ന വീടിെൻറ മതിലിൽ എഴുതിവെച്ചിരിക്കുന്നതും 'പ്ലാവ്' ജയൻ എന്ന്. യാത്രകൾക്കിടയിൽ റോഡ് വക്കിലും ആളൊഴിഞ്ഞ മേഖലയിലുമെല്ലാമായി നട്ടത് 30,000ലധികം പ്ലാവിൻ ൈതകൾ. വീണ്ടും ആ വഴിയിലൂടെയുള്ള യാത്രകളിൽ ഇതിെൻറ പരിപാലനവും ശ്രദ്ധിച്ചു. പലയിടത്ത് നിന്നും ആളുകൾ വിളിച്ച് അന്ന് നട്ട പ്ലാവ് കായ്ച്ചു തുടങ്ങിയതായി അറിയിക്കുന്നുണ്ടേത്ര. വിവിധയിനം നാടന്‍ പ്ലാവുകളില്‍നിന്നുള്ള ചക്ക കേരളത്തിലെ പല പ്രദേശങ്ങളില്‍നിന്ന് സംഘടിപ്പിച്ച് കുരു പാകി മുളപ്പിച്ച് തൈ ഉണ്ടാക്കിയാണ് പ്ലാവ് വെക്കുന്നത് പ്രചരിപ്പിച്ചത്. ഈ പ്രവര്‍ത്തനത്തിന് ഇപ്പോഴും മുടക്കമില്ല. അമ്പലവും പള്ളിയെന്നും വ്യത്യാസമില്ലാതെ ജയെൻറ പ്ലാവുകള്‍ തളിരിടുന്നു. ചക്ക മഹോത്സവമെന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നവർ വീട്ടിലൊരു പ്ലാവിൻ തൈവെക്കാൻ മടിക്കുന്നതിനെ ജയൻ കുറ്റപ്പെടുത്തുന്നു. 10 വര്‍ഷം മുമ്പ് പ്ലാവിനെക്കുറിച്ച് പുസ്തകമെഴുതി. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിെൻറ 2014-ലെ ജൈവ വൈവിധ്യ പുരസ്‌കാരം, സാമൂഹിക വനംവകുപ്പിെൻറ വനമിത്ര പുരസ്‌കാരം, പ്രകൃതിമിത്ര പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ജയന് ലഭിച്ചിട്ടുണ്ട്. പ്ലാവ് പ്രചാരണവുമായി ജയൻ ഇപ്പോഴും സജീവമാണ്. തോളിൽ തൂക്കിയിട്ട ചണസഞ്ചിയിൽ പ്ലാവിൻ തൈ എപ്പോഴും കാണും. വീട്ടുമുറ്റത്ത് പ്ലാവ് ഉണ്ടെങ്കില്‍ മുറ്റത്ത് ഓക്സിജന്‍ നിറയുമെന്ന് ജയന്‍ ഓര്‍മപ്പെടുത്തുന്നു. സര്‍ക്കാറിെൻറ വിവിധ പദ്ധതികള്‍ക്ക് ജയന്‍ സഹായം നല്‍കുന്നുണ്ട്. േകരളത്തിലെ പ്ലാവുകളുടെ എണ്ണം നാൾക്ക് നാൾ കുറയുന്നുവെന്ന ആശങ്കയും ജയൻ പങ്കുവെക്കുന്നു. കൃഷിവകുപ്പ് ഗൗരവമായി ഇക്കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ വെറും ചക്ക സംസ്ഥാന ഫലമായി മാത്രം അവശേഷിക്കുമെന്നാണ് ജയെൻറ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.