ചന്ദ്രദത്തിന്​ പ്രചോദനമായത്​ മാർക്​സിസം ^പ്രകാശ്​ കാരാട്ട്​

ചന്ദ്രദത്തിന് പ്രചോദനമായത് മാർക്സിസം -പ്രകാശ് കാരാട്ട് തൃശൂർ: മാർക്സിസത്തിൽനിന്ന് ഉൾക്കൊണ്ട പ്രചോദനമാണ് അന്തരിച്ച ടി.ആർ. ചന്ദ്രദത്തി​െൻറ പ്രവർത്തനങ്ങളെ മുന്നോട്ട് നയിച്ചതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. തൃശൂരിൽ ചന്ദ്രദത്ത് അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതിശയിപ്പിക്കുന്ന ഉൗർജവും കഠിനാധ്വാനവും കൈമുതലാക്കിയ ദത്തിനെപ്പോലെയുള്ളവർ സമൂഹത്തിൽ അപൂർവമാണ്. 20 വർഷമായി തൃശൂരിൽ ഇ.എം.എസ് സ്മൃതി നടത്തുന്ന ദത്ത് സെമിനാറിന് ആനുകാലിക വിഷയങ്ങൾ തിരഞ്ഞെടുക്കും മുമ്പ് നേരിട്ടും ഫോണിലും ചർച്ച നടത്താറുണ്ടായിരുന്നു. ഇൗ ബന്ധത്തിലൂടെ തൃശൂരിൽ നടന്ന 14 ഇ.എം.എസ് സ്മൃതികളിൽ പങ്കെടുക്കാനായി. അർപ്പണവും സമർപ്പണവും ഉറച്ച നിലപാടും കൂടിച്ചേർന്ന ജീവിതമായിരുന്നു ദത്തിേൻറതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ. ബാലൻ, സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, മേയർ അജിത ജയരാജൻ, അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ.എം. മാധവൻകുട്ടി, സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ, സെക്രട്ടറി ഡോ. കെ.പി. മോഹനൻ, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. ചന്ദ്രദത്തി​െൻറ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.