'വികസനത്തിെൻറ പേരിൽ ഭരണാധികാരികൾ ഫാഷിസ്​റ്റുകളാവുന്നു

തൃശൂർ: വികസനത്തി​െൻറ പേരിൽ സ്വയം ഫാഷിസ്റ്റുകളാവുകയും അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കാൻ ശ്രമിക്കുകയുമാണ് ഭരണാധികാരികൾ ചെയ്യുന്നതെന്ന് സി.പി.ഐ എം.എൽ റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ. ഫാഷിസത്തിനെതിരെ യുവാക്കളുടെ ചെറുത്തുനിൽപ്പ് ഉ‍യരണമെന്നും അദ്ദേഹം പറഞ്ഞു. ആർ.വൈ.എഫ്.ഐ സംസ്ഥാന പ്രവർത്തക കൺവെൻഷനും ഭഗത്സിങ് ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എം. അഖിൽകുമാർ, ടി.വി. മഹേഷ്, എ.എം. സ്മിത, കെ.എസ്. നിഹിൻ എന്നിവരടങ്ങിയ പ്രസീഡിയം നടപടികൾ നിയന്ത്രിച്ചു. എൻ.ഡി. വേണു റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ഡി. വേണു (പ്രസിഡൻറ്), കെ.എസ്.നിഹിൻ (സെക്രട്ടറി), ടി.വി. മഹേഷ് (ജോ.സെക്രട്ടറി),എ.എം. സ്മിത (വൈസ് പ്രസിഡൻറ്) എന്നിവർ ഭാരവാഹികളായി 11 അംഗ സംസ്ഥാന സമിതിയെ തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.