കലോത്സവത്തിന് വ്യാജ അപ്പീൽ: സതികുമാറിന്​ ജാമ്യം

അന്വേഷണ പുരോഗതിയില്ലാതെ ക്രൈംബ്രാഞ്ച് തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ബാലാവകാശ കമീഷേൻറതെന്ന പേരിൽ വ്യാജ അപ്പീൽ നിർമിച്ച് നൽകിയ കേസിൽ മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി എസ്.സതികുമാറിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ഏറെ ദിവസം അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ ലഭിച്ചുവെന്ന് നിരീക്ഷിച്ച കോടതി, കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ നൽകണം, സംസ്ഥാനം വിട്ടുപോകരുത്, തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലും തൃശൂരിൽ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയവയാണ് നിബന്ധനകൾ. ഇതോടെ അറസ്റ്റിലായ മൂന്നുപേർക്ക് ജാമ്യം ലഭിച്ചു. നാലാംപ്രതി വൈശാഖ് റിമാൻഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. അഞ്ചാംപ്രതി കോഴിക്കോട് സ്വദേശി മുനീർ കീഴടങ്ങിയേക്കും എന്ന സൂചനയിൽ കോടതി പരിസരത്ത് പൊലീസ് കാത്ത് നിന്നെങ്കിലും എത്തിയില്ല. ഇതിനിടെ കേസിൽ പുരോഗതിയില്ലാതെ വലയുകയാണ് ക്രൈംബ്രാഞ്ച്. രണ്ട് ഘട്ടമായി പത്ത് ദിവസം സതികുമാറിനെ കസ്റ്റഡിയിൽ കിട്ടിയിട്ടും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. പ്രതി സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. തൃശൂരിൽ നടന്ന കലോത്സവത്തിലേക്ക് നൂറിലേറെ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നുവെന്നാണ് അറസ്റ്റിലായവരിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിൽ പത്തെണ്ണമാണ് വിദ്യാഭ്യാസ വകുപ്പി​െൻറ ശ്രദ്ധയിൽപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.