ചേരമാൻ മസ്ജിദിനെ വണങ്ങി കോമരങ്ങൾ

മേത്തല:- ചേരമാൻ മസ്ജിദിലും മനസ്സർപ്പിച്ച് കോമരങ്ങൾ. കൊടുങ്ങല്ലൂർ ഭരണിയുടെ പ്രധാന ചടങ്ങുകളിലൊന്നാണ് തിരുവഞ്ചിക്കുളം ക്ഷേത്ര ദർശനം. ഇത് നടത്തി തിരിച്ച് വന്ന ശേഷം മസ്ജിദിന് മുന്നിലെത്തി ഭക്തിയോടെ കൈകൂപ്പി വണങ്ങിയാണ് കോമരങ്ങളുടെ മടക്കയാത്ര. നൂറ് കണക്കിന് ഭക്തൻമാരാണ് കാൽനടയായി ക്ഷേത്ര ദർശനത്തിനായി ഇത് വഴി പോകുന്നത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിനും തിരുവഞ്ചിക്കുളം ക്ഷേത്രത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദ് തീർഥാടകരുടെ ആത്മ സംതൃപ്തിയുടെ കേന്ദ്രം കൂടിയാണ്. ഭരണി ആഘോഷങ്ങൾ കഴിഞ്ഞ് തിരിച്ച് പോകുന്ന ഭക്തൻമാരിൽ പലരും ഭരണി ആഘോഷം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളും ചരിത്ര വിദ്യാർഥികളും മടക്കയാത്രയിൽ ചേരമാൻ ജുമാ മസ്ജിദ് കൂടി സന്ദർശിച്ചാണ് തിരിച്ചുപോകാറ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.