കയ്പമംഗലം: പരീക്ഷ ചോദ്യപേപ്പര്‍ ഒട്ടിപ്പിടിച്ചതുമൂലം ചോദ്യം കാണാൻ കഴിഞ്ഞില്ലെന്നും 16 മാര്‍ക്കിനുള്ള ഉത്തരം എഴുതാന്‍ കഴിഞ്ഞില്ലെന്നും വിദ്യാർഥികൾ. തിങ്കളാഴ്ച നടന്ന പ്ലസ് വണ്‍ ഇക്കണോമിക്സ് പരീക്ഷ ചോദ്യപേപ്പറിലെ 14, 15 പേജുകൾ ഒട്ടിപ്പിടിച്ച നിലയിലായിരുന്നുവെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. ഇതുമൂലം പല വിദ്യാർഥികള്‍ക്കും 16 മാര്‍ക്കിനുള്ള ഉത്തരം എഴുതാന്‍ കഴിഞ്ഞില്ല. മതിലകം സെൻറ് ജോസഫ് ഹയര്‍സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് പരാതി ഉന്നയിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി സഹപാഠികളുമായി ഒത്ത്ചേര്‍ന്ന് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് ചില കുട്ടികളുടെ ചോദ്യപേപ്പറില്‍ രണ്ട് പേജ് ഒട്ടിചേര്‍ന്ന നിലയില്‍ കണ്ടത്. 13ാം പേജിെൻറ മധ്യഭാഗത്ത് ചോദ്യം അവസാനിച്ചതും തൊട്ടടുത്ത പേജ് മറിച്ചു നോക്കാതിരിക്കാന്‍ കാരണമായി. മതിലകം സ്കൂളില്‍ പരീക്ഷയെഴുതിയ പത്ത് വിദ്യാർഥികള്‍ക്ക് ഇതേ അവസ്ഥയുണ്ടായതായി പറഞ്ഞു. അതേസമയം ഇതേ കുറിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്ന് പ്രധാനാധ്യാപിക എ.പി. ലാലി പറഞ്ഞു. വിദ്യാർഥികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയ ശേഷം വായിച്ചു നോക്കാനും, പരിശോധിക്കാനും 15 മിനിറ്റ് സമയം നല്‍കുന്നുണ്ടെന്നും ഈ സമയം ചോദ്യപേപ്പറില്‍ അപാകത കണ്ടെത്തിയാല്‍ മാറ്റി നല്‍കാന്‍ കഴിയുമെന്നും അധ്യാപിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.