ആമ്പല്ലൂര്‍-: കുറുമാലി- രാപ്പാള്‍ റോഡിലെ കൊടുത്തു. മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് കാര്‍ത്തിക ജയന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ശങ്കരനാരായണന്‍, പി.ഡി. നെല്‍സണ്‍, പ്രീത സജീവ്, രാജന്‍ കരവട്ട്, കെ. അജിത എന്നിവര്‍ സംസാരിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിർമിച്ചത്. ദേശീയപാത കുറുമാലിയില്‍നിന്ന് രാപ്പാളിലൂടെ കരുവന്നൂര്‍ ഭാഗത്തുള്ള സംസ്ഥാന പാതയില്‍ എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന റോഡിലാണ് പാലം പുനര്‍നിര്‍മിച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ വിതരണം ആമ്പല്ലൂര്‍: -പറപ്പൂക്കര പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കാര്‍ത്തിക ജയന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മാനേജര്‍ പി.എന്‍. വേണുഗോപാല്‍, കെ.വി. ജ്യോതിഷ്‌കുമാര്‍, പി.വി. കുമാരന്‍, വനജ ജയന്‍, സരിത തിലകന്‍, വി. വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു. പിന്നാക്ക വികസന കോര്‍പറേഷന്‍ അനുവദിച്ച ഒരു കോടി രൂപയാണ് പഞ്ചായത്തിലെ 23 സംഘങ്ങള്‍ക്ക് വായ്പയായി നല്‍കിയത്. സ്ത്രീ ശാക്തീകരണവും ദാരിദ്ര്യ നിർമാർജനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.