ചവളർ സൊസൈറ്റി സപ്തതി ആഘോഷം 18ന്

ചാലക്കുടി: ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സപ്തതി ആഘോഷവും സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് പ്രഫ. പി.വി. പീതാംബര​െൻറ ഷഷ്ഠിപൂർത്തി ആഘോഷവും മാർച്ച് 18ന് 10ന് ചാലക്കുടി സി.കെ.എം എൻ.എസ്.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സപ്തതി സ്മരണിക ബി.ഡി. ദേവസി എം.എൽ.എയും പ്രഫ. പി.വി. പീതാംബര​െൻറ ജീവചരിത്ര ഗ്രന്ഥം റോജി എം. ജോൺ എം.എൽ.എയും പ്രകാശനം ചെയ്യും. കെ. രാജൻ എം.എൽ.എ പ്രത്യേക പ്രഭാഷണവും വി.ആർ. സുനിൽകുമാർ എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും. സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അശോകൻ അധ്യക്ഷത വഹിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ബൈജു കെ. മാധവൻ, സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഭാകരൻ മാച്ചാമ്പിള്ളി എന്നിവർ അറിയിച്ചു. ഒരു വർഷം നീളുന്നതാണ് സപ്തതി ആഘോഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.