ജില്ല ബാങ്ക് കലക്​ഷൻ ഏജൻറുമാരെ നിയോഗിക്കുന്നു

തൃശൂർ: ജില്ല സഹകരണ ബാങ്കി​െൻറ നിക്ഷേപ സമാഹരണത്തിനും വിവിധ വിഭാഗത്തിലുള്ള വായ്പ തിരിച്ചടവ് ദിനംപ്രതി ശേഖരിക്കാനും സന്നദ്ധരായ യുവതീ യുവാക്കളിൽനിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവരെ അവരുടെ വാസസ്ഥലത്തിന് സമീപമുള്ള ബ്രാഞ്ചി​െൻറ പരിധിയിൽ നിയോഗിക്കും. ആധുനിക സംവിധാനങ്ങളായ മൈക്രോ എ.ടി.എം/സിമ്പ്യൂട്ടർ എന്നിവ ഉപയോഗിച്ചാണ് കലക്ഷൻ നടത്തേണ്ടത്. ഏജൻറുമാർക്ക് ആകർഷകമായ കമീഷൻ ലഭ്യമാക്കും. താൽപര്യമുള്ളവർ 23ന് മുമ്പ് പ്രധാന ഓഫിസിൽ അപേക്ഷ സമർപ്പിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. കാട്ടുപന്നിയുടെ മാംസം സൂക്ഷിച്ച മൂന്നുപേർ പിടിയിൽ ഒല്ലൂർ: കാട്ടുപന്നിയുടെ മാംസം സൂക്ഷിച്ച മൂന്നുപേർ വനം വകുപ്പി​െൻറ പിടികൂടി. വെള്ളാനിക്കോട് പഴവള്ളം സ്വദേശി ചോഴിയിൽ ചന്ദ്രൻ (54), മരോട്ടിച്ചാൽ ആക്കചേരി കുഞ്ഞുമോൻ (52), മകൻ എൽദോസ് (24) എന്നിവരാണ് പിടിയിലായത്. കറിവെക്കാനായി സൂക്ഷിച്ച അഞ്ച് കിലോ മാംസം കണ്ടെടുത്തു. ഇവർക്ക് മാംസം വിറ്റയാൾ ഒളിവിലാണ്. മാന്ദാമംഗലം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എം.കെ. ലത്തീഫി​െൻറ നേതൃത്വത്തിലുള്ള വനപാലകരാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.