തൃശൂർ: കഴിഞ്ഞ മാസം 11ന് നടപ്പ് തുടങ്ങിയതാണ് ഹാരിസ് രാജ്. ഇപ്പോൾ 298 കി.മീ താണ്ടി. ഗൗരവമുള്ള ഏറെ ജനകീയ വിഷയങ്ങൾ ഉന്നയിച്ചാണ് നടത്തം. പെട്രോളിയം ഉൽപന്നങ്ങളുടെ അമിത നികുതി കുറക്കുക, അഞ്ചു ശതമാനം ജി.എസ്.ടി പരിധിയിൽ കൊണ്ടുവന്ന് സാമ്പത്തിക മാന്ദ്യത്തിൽനിന്ന് നാടിനെ രക്ഷിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യം. ഭിക്ഷാടനം നിരോധിച്ച് അർഹരായവർക്ക് ആശ്രയമൊരുക്കുക, അന്നപാനീയങ്ങളിലും പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനി പ്രയോഗം നിരോധിക്കുക, അനാവശ്യ പണിമുടക്ക് നിയന്ത്രിക്കുക എന്നിങ്ങനെ ഹാരിസ് രാജ് ഉയർത്തിയ ആവശ്യങ്ങളുടെ പട്ടിക നീണ്ടുപോകും. താൻ ഉന്നയിക്കുന്ന വിഷയങ്ങൾ നാട്ടുകാരുമായി സംവദിച്ച് ഒപ്പുശേഖരണവുമുണ്ട്. 650 കി.മീ താണ്ടി യാത്ര തിരുവനന്തപുരത്ത് എത്തുേമ്പാൾ മുഖ്യമന്ത്രിയെ കാണും. ഒപ്പം ജനങ്ങളിൽനിന്ന് ശേഖരിച്ച ഒപ്പ് സമർപ്പിക്കും. മഞ്ചേശ്വരത്ത് നിന്നാണ് കാൽനട സഹനയാത്ര തുടങ്ങിയത്. സൈക്കിൾ തള്ളിയാണ് യാത്ര. കാസർകോടും കണ്ണൂരും കോഴിക്കോടും മലപ്പുറവും പാലക്കാടും താണ്ടി സാംസ്കാരിക ജില്ലയിലാണ് ഇേപ്പാൾ നടത്തം. പ്രതിദിനം 20 കിലോമീറ്ററാണ് തൃശൂർ ഒല്ലൂക്കര കൃഷ്ണപുരം സ്നേഹതീരത്ത് ഹാരിസ്രാജ് നടക്കുന്നത്. കാസർകോട് ചെറുവത്തൂർ സ്വദേശി അസ്ലം കൂടെയുണ്ട്. സ്പീക്കർ ശ്രീരാമകൃഷ്ണെൻറ മണ്ഡലത്തിലെ െവളിയേങ്കാട് വെള്ളമില്ലാത്ത 20 കുടുംബങ്ങളിലെ 70 പേർക്ക് വെള്ളമെത്തിക്കാൻ ഇയാളുയർത്തിയ സമരത്തിനായി. ഇതിനുള്ള ഫണ്ട് വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് നൽകുന്നത്. നിർധന രോഗികൾക്കും കുടുംബങ്ങൾക്കും സഹായം എത്തിച്ചും തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകിയുമാണ് യാത്ര മുന്നേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.