തൃശൂർ: ഭാരതീയ ചികിത്സ വകുപ്പിലെ സ്വകാര്യ മേഖലയിലെ മികച്ച ആയുർവേദ ഡോക്ടർക്കുള്ള വാഗ്ഭട പുരസ്കാരം ഡോ. റോസ്മേരി വിൽസണ്. തൃപ്പൂണിത്തുറ ആയുർവേദ കോളജിൽനിന്ന് പഠനം പൂർത്തിയാക്കി കുഴൂരിെൻറ വൈദ്യ കുടുംബത്തിലേക്ക് എത്തിയ ഇവർ കെ.പി. പത്രോസ് വൈദ്യെൻറ കീഴിലാണ് പാരമ്പര്യ ചികിത്സ പഠിച്ചത്. കെ.പി. പത്രോസ് വൈദ്യെൻറ മകനും വൈദ്യശാല മാനേജിങ് ഡയറക്ടറുമായ കെ.പി. വിൽസനാണ് ഭർത്താവ്. കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി ആശുപത്രിയുടെ ചീഫ് ഫിസിഷ്യനാണ് ഡോ. റോസ്മേരി. മക്കൾ: പാട്രസ് (കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാല ഡയറക്ടർ), ഡോ. മരിയ പാട്രസ്, ഡോ. മേരി ആൻ കുരുവിള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.