ചെറുതുരുത്തി-: 22.48 കോടി വരവും 22.19 കോടി ചെലവുമുള്ള വള്ളത്തോൾ നഗർ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് എം. സുലൈമാന്‍ അവതരിപ്പിച്ചു. ഭവന രഹിതര്‍ക്കുള്ള ലൈഫ് പദ്ധതിക്കും പ്ലാസ്റ്റിക് വിമുക്ത ഗ്രാമത്തിനുമാണ് മുന്‍തൂക്കം. പ്ലാസ്റ്റിക് വിമുക്തമാക്കാൻ 13 ലക്ഷം, ശ്മശാനം ആധുനികവത്കരണത്തിന് 1.50 കോടി, കാര്‍ഷിക മേഖലക്ക് 48 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുടിവെള്ളത്തിനായി 38 ലക്ഷവും ആർദ്രം പദ്ധതിക്കായി 18 ലക്ഷവും യുവജന ക്ഷേമത്തിനായി 4.5 ലക്ഷവും റോഡ്് വികസനത്തിന് 2.33 കോടിയും വകയിരുത്തിയിട്ടുണ്ട്. പ്രസിഡൻറ് പി. പത്മജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.എസ്. അജില, കെ.ടി. ജയകൃഷ്ണന്‍, അസി. സെക്രട്ടറി രോഹിണി, വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.