തൃശൂർ: ദേശീയപാത 544ൽ മണ്ണുത്തി--വടക്കുഞ്ചേരി ഭാഗത്തെ നിർമാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് പി.കെ. ബിജു എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. 1998ൽ തയാറാക്കിയ ദേശീയപാതയുടെ രൂപരേഖയനുസരിച്ചാണ് ആറുവരിപ്പാത വികസിപ്പിക്കുന്നത്. തുരങ്ക നിർമാണത്തിൽ ഉൾപ്പെടെ അശാസ്ത്രീയതയും അംഗീകരിച്ച രൂപരേഖയിലെ വ്യതിചലനവും ചൂണ്ടിക്കാട്ടി ജനം സമരത്തിലാണ്. നാട്ടുകാർ ദൈനംദിനം ഉപയോഗിക്കുന്ന വടക്കുഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള പ്രദേശങ്ങളിൽ 17ഓളം റോഡുകൾ നിർബന്ധപൂർവം അടച്ചുകെട്ടി. ബദൽ സംവിധാനം ഏർപ്പെടുത്തിയതുമില്ല. കരാറിൽനിന്ന് വ്യതിചലിക്കുന്ന കമ്പനിക്കെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരത്തിലാണ്. ആവശ്യമായ സർവിസ് റോഡ് നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലക്ടർ അധ്യക്ഷനായി നേരത്തെ ചേർന്ന യോഗത്തിലെ തീരുമാനം നടപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.