സമാപന സമ്മേളനം ഫെഡറേഷൻ ഒാഫ് ഫിലിം സൊൈസറ്റി കേരളം വൈസ് പ്രസിഡൻറ് ചെലവൂർ വേണു ഉദ്ഘാടനം ചെയ്തു. താര കേന്ദ്രീകൃത സിനിമകളിൽനിന്ന് കലാേകന്ദ്രീകൃത സിനിമകളിലേക്കുള്ള മാറ്റം അന്തർദേശീയ ചലച്ചിത്രമേളകൾ സാധ്യമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. താര സിനിമകൾക്ക് മാത്രമേ പ്രദർശനത്തിന് സിനിമ കിട്ടൂവെന്ന സ്ഥിതി മാറുന്നു. മുമ്പ് താരപരിവേഷമില്ലാത്ത സിനിമകൾക്ക് തിയറ്റർ കിട്ടില്ലെന്നായിരുന്നു സ്ഥിതി. ഇൗ മാറ്റം പ്രേക്ഷകർ മനസ്സിലാക്കുന്നുണ്ട്. ചലച്ചിത്ര മേളകളുടെ ലക്ഷ്യം കഥ കേന്ദ്രീകൃതവും താര കേന്ദ്രീകൃതവുമായ സിനിമകളിൽനിന്ന് വ്യത്യസ്തമാവുക എന്നതാെണന്നും അദ്ദേഹം പറഞ്ഞു. െഎ.എഫ്.എഫ്.ടി എക്സി. ഡയറക്ടർ ചെറിയാൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ രോഷ്നി സ്വപ്ന ഫെസ്റ്റിവൽ കുറിപ്പ് അവതരിപ്പിച്ചു. ബാനർജി ക്ലബ് പ്രസിഡൻറ് ജോസ് ആലുക്ക മുഖ്യാതിഥിയായിരുന്നു. തൃശൂർ പ്രസ്ക്ലബ് സെക്രട്ടറി എം.വി. വിനീത, ഡോ. കെ.ഗോപിനാഥൻ, എ. രാധാകൃഷ്ണൻ, ഡേവിസ് ചുങ്കത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.