കാർഷിക രംഗത്തെ മിന്നാമിനുങ്ങ്

ഇരിങ്ങാലക്കുട: തെങ്ങിൽ കയറാൻ ആളില്ലാതെ സങ്കടപ്പെടുന്ന കേരകർഷകർക്ക് ആശ്വാസമാണ് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ഈ വനിതാരത്നം. പേര്- മിനി കാളിയേങ്കര. പാടത്ത് ട്രാക്ടര്‍ ഓടിക്കാനും ഞാറുനടീല്‍ യന്ത്രം ഓടിക്കാനും കൊയ്ത്ത് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനും ഈ വളയിട്ട കൈകള്‍ തയാർ. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ജങ്ഷനിലെ കാളിേയങ്കര വീട്ടില്‍ കോണ്‍ട്രാക്ടറായ ജോസി​െൻറ ഭാര്യ മിനി രണ്ട് വര്‍ഷം മുമ്പാണ് തൃശൂര്‍ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ് ഓഫിസി​െൻറ മേല്‍നോട്ടത്തില്‍ ഇതെല്ലാം പഠിച്ചത്. നെല്ലായി, തുപ്പന്‍കാവ്, ആസാദ് റോഡിലെ കൈപ്പുള്ളിത്തറ, മുരിയാട്, പുല്ലൂര്‍, കുഴിക്കാട്ട്‌കോണം, വാടച്ചിറ, കോട്ടുപ്പാടം എന്നിവിടങ്ങളിലെ പാടത്ത് വിത്തിറക്കലും കൊയ്ത്തുമെല്ലാം മിനിയുടെ മേൽനോട്ടത്തിലാണ്. കുറച്ച് ധൈര്യവും മനക്കരുത്തും ഉണ്ടായാല്‍ മതി ആര്‍ക്കും ഇതെല്ലാം സാധ്യമാണെന്ന് മിനി പറയുന്നത്. കൃഷി പ്രോത്സാഹനം ലക്ഷ്യംവെച്ച് വിദ്യാർഥികള്‍ക്ക് കൃഷിയിലും തെങ്ങ് കയറ്റത്തിലും പരിശീലനം നല്‍കുന്നുമുണ്ട്. സ്വന്തം വീടി​െൻറ മട്ടുപ്ലാവില്‍ പോളിഹൗസ് നിർമിച്ച് വീട്ടിലേക്കുള്ള പച്ചക്കറികള്‍ വിളയിച്ചെടുക്കുന്നതിലൂടെ വിസ്മയം തീര്‍ക്കുകയാണീ വീട്ടമ്മ. കാര്‍ഷിക സേവന കേന്ദ്രം വഴി ലഭിക്കുന്ന പച്ചക്കറി തൈകള്‍, വിത്തുകള്‍, കീടനാശിനികള്‍ എന്നിവ വാര്‍ഡുകളില്‍ സൗജന്യമായി നല്‍കി കൃഷിയെ പ്രോത്സാഹിപ്പിക്കാനും ഇവര്‍ പരിശ്രമിക്കുന്നു. ഇരിങ്ങാലക്കുട ബ്ലോക്കിലെ കൃഷി വകുപ്പി​െൻറ കീഴില്‍ ആരംഭിച്ച കാര്‍ഷിക സേവന കേന്ദ്രത്തി​െൻറ സെക്രട്ടറി കൂടിയായ മിനി സാമുദായിക -സാമൂഹിക മേഖലകളിലെ ചില സംഘടനകളില്‍ ഭാരവാഹി കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.