തൃശൂർ: പടിക്കെട്ടുകൾ കയറിയിറങ്ങി ഇനി യാത്രക്കാർ വലയേണ്ട. തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ലിഫ്റ്റുകൾ യാത്രക്കാർക്കായി തുറന്നുകൊടുത്തു. പുതിയ വീതികൂടിയ നടപ്പാലത്തോടനുബന്ധിച്ചാണ് ലിഫ്റ്റുകൾ സ്ഥാപിച്ചത്. മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരായ യാത്രക്കാരും പടിക്കെട്ടുകൾ കയറിയിറങ്ങുന്നത് ഏറെ പ്രയാസകരമായിരുന്നു. ഇവർക്ക് സൗകര്യം പ്രയോജനകരമാവും. എ വൺ പദവിയുടെ ഭാഗമായാണ് തൃശൂർ സ്റ്റേഷനിൽ ലിഫ്റ്റ് അനുവദിച്ചത്. ഒരു ലിഫ്റ്റിന് 22 ലക്ഷമാണ് അനുവദിച്ചത്. മറ്റ് െചലവുകളുൾപ്പെടെ 50 ലക്ഷം രൂപയാണ് ആകെ െചലവഴിച്ചത്. ബുധനാഴ്ച സുരക്ഷ പരിശോധന പൂർത്തിയാക്കി എറണാകുളത്തെ ജോൺസൺ കമ്പനി ലിഫ്റ്റ് റെയിൽവേക്ക് കൈമാറി. വിവരം തിരുവനന്തപുരം ഡിവിഷൻ ഓഫിസിലേക്ക് അറിയിച്ചതോടെ, ഉദ്ഘാടന പരിപാടികൾ വേണ്ടതില്ലെന്നും വേഗത്തിൽ തന്നെ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കാനും നിർദേശിച്ച സാഹചര്യത്തിലാണ് ബുധനാഴ്ച തന്നെ പ്രവർത്തിപ്പിച്ചു തുടങ്ങിയത്. തിരുവനന്തപുരം ഡിവിഷനൽ മാനേജർ ജിതിൻകുമാർ, മെഡിക്കൽ ഓഫിസർ ബാബുരാജ്, തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ െക. ജയകുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.