പ്രതിഷേധ പ്രകടനം

എരുമപ്പെട്ടി: കാഞ്ഞിരക്കോട് കൊടുമ്പുകാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെ കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൻ സരിത വിനോദിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ചിറ്റണ്ടയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബിന്ദു ഗിരീഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം റീന വിജയൻ അധ്യക്ഷത വഹിച്ചു. പ്രീത ശിവശങ്കരൻ, ശോഭന കീഴാലിപുറത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.