കൊടുങ്ങല്ലൂർ: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനദിവസമായ ചൊവ്വാഴ്ച എട്ട് സിനിമകൾ പ്രദര്‍ശിപ്പിക്കും. ഏദന്‍, മിസ്റ്റര്‍ നോ പ്രോബ്ലം, മര്‍ലീന ദി മര്‍ഡര്‍ ഇന്‍ ഫോര്‍ ആക്ട്സ്, ത്രീ ആൻഡ് എ ഹാഫ്, ഇന്‍സിറിയേറ്റഡ്, അറോറ ബോറീല്‍സ്, ഓണ്‍ ബോഡി ആൻഡ് സോള്‍, ദി അണ്‍റെയ്പ് ലെമണ്‍ എന്നിവയാണ് ഇന്ന് പ്രദർശനത്തിനെത്തുന്നത്. 'ഏദന്‍' സംവിധാനം ചെയ്ത സഞ്ജു സുരേന്ദ്രന്‍ 'മീറ്റ് ദി ഡയറക്ടര്‍' പ്രോഗ്രാമിൽ സംവദിക്കും. വൈകീട്ട് 4.30ന് സ്ക്രീന്‍ മൂന്നിൽ 'ലിംഗപദവിയും സിനിമയും' - എന്ന വിഷയത്തില്‍ ഓപണ്‍ ഫോറം നടക്കും. ജെ. ശൈലജ മോഡറേറ്ററാകും. ഡോ. ആശ അച്ചി ജോസ്, ശീതൾ ശ്യാം, രഞ്ജു, രശ്മി സതീഷ് എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് 6.30ന് ഫെസ്റ്റിവല്‍ അങ്കണത്തില്‍ നടക്കുന്ന സാംസ്കാരിക പരിപാടികളുടെ ഭാഗമായി 'കൊടുങ്ങല്ലൂര്‍ വ്യാസ കൈരളിയുടെ - 'സൂഫി ഡാന്‍സ്' - നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.