കൊടുങ്ങല്ലൂരിൽ അന്താരാഷ്്ട്ര ചലച്ചിത്രോത്സവത്തിന് സമാപനം

കൊടുങ്ങല്ലൂർ: അന്താരാഷ്്ട്ര ചലച്ചിത്രോത്സവത്തിന് സമാപനമായി. മലയാള, ഇന്ത്യൻ, ലോക സിനിമകളാൽ സമ്പന്നമായിരുന്നു ചലച്ചിത്രമേളയുടെ നാലാദിനം. സംവിധായകൻ കെ.ജി. ജോർജിനുള്ള ആദരവും, മീറ്റ് ദി ഡയറക്ടേഴ്സും, ഒാപൺ ഫോറവും, സായാഹ്ന സംസ്കാരിക പരിപാടിയും നടന്നു. മലയാള സിനിമക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സംവിധായകന്‍ കെ.ജി. ജോർജിനെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ആദരിച്ചു. കെ.ജി. ജോര്‍ജിനെ കുറിച്ചുള്ള ഡോക്യുമ​െൻററിയും മേളയില്‍ പ്രദര്‍ശിപ്പിച്ചു. ആദരസമ്മേളനത്തില്‍ നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ ജോർജിനെ പൊന്നാടയണിയിച്ചു. ഫിലിം സൊസൈറ്റിയുടെ മെമേൻറായും കാഷ് പ്രൈസും സമ്മാനിച്ചു. ഡോക്യുമ​െൻററി സംവിധായകന്‍ ലിജിന്‍ ജോസ്, സംവിധായകരായ പ്രേംശങ്കര്‍, കെ.എം. കമല്‍, തിരക്കഥാകൃത്ത് പി.വി. മാത്യൂസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.