െഎ.എസ്​.ആർ.ഒയുടെ പ്രദർശനവുമായി ടെക്​ ഫെസ്​റ്റ്​

തൃശൂർ: ചാലക്കുടി നിർമല കോളജ് ഒാഫ് എൻജിനീയറിങ്ങ് പുലാനി കാമ്പസിൽ ഏഴിനും എട്ടിനും ടെക്ഫെസ്റ്റ് നടത്തും. െഎ.എസ്.ആർ.ഒ പ്രദർശനമാണ് മുഖ്യ ആകർഷണം. വിവിധ റോക്കറ്റ് മാതൃകകൾ, ബഹിരാകാശ സ്റ്റേഷൻ സാേങ്കതികത തുങ്ങിയവയും ക്വിസ് മത്സരം അടക്കമുള്ളവയും ഉണ്ടാകും. ജില്ലയിലെയും അയൽ ജില്ലയിലെയും സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് പ്രദർശനം കാണാൻ അവസരമുണ്ടാകുമെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. എ. സുരേന്ദ്രൻ, ഡയറക്ടർ പ്രഫ. എ.എം. മാത്യു എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.