കരൂപ്പടന്ന: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1991 എസ്.എസ്.എൽ.സി.ബാച്ച് കൂട്ടായ്മ ഹയർ സെക്കൻഡറി വിഭാഗത്തിന് ഒരുക്കിയ വായനശാല സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് അയ്യൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വർഗീസ് താക്കോൽദാനം നിർവഹിച്ചു. ബക്കർ മേത്തല മുഖ്യ പ്രഭാഷണം നടത്തി. കവയിത്രിയും അധ്യാപികയുമായ മഞ്ജുള കവിതാലാപനം നടത്തി. ഡോ. ഷംല ഷെഫീഖ്, പ്രിൻസിപ്പൽ ടി.കെ. ജമീല, ഗ്രാമപഞ്ചായത്ത് അംഗം ആമിനാബി, പി.ടി.എ പ്രസിഡൻറ് ഷൈല സഹീർ, പി.കെ.എം. അഷറഫ്, ഇ.കെ. അബൂബക്കർ, നിത മുരളീധരൻ എന്നിവർ സംസാരിച്ചു. ഒരേ സമയം നൂറ് കുട്ടികൾക്ക് ഇരുന്ന് പുസ്തകങ്ങൾ വായിക്കാനും റഫറൻസ് ചെയ്യാനും ഉള്ള വിപുലമായ സൗകര്യം രണ്ടര ലക്ഷത്തോളം രൂപ െചലവഴിച്ച് ഒരുക്കിയ ലൈബ്രറിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.