ടി.കെ. ഉണ്ണികൃഷ്ണൻ പ്രസിഡൻറ്​

തൃശൂർ: എൻ.സി.പി ജില്ല പ്രസിഡൻറായി ടി.കെ. ഉണ്ണികൃഷ്ണൻ െതരഞ്ഞെടുക്കപ്പെട്ടു. സി.എൽ. ജോയ് (വൈസ് പ്രസി.), സി.കെ. രാധാകൃഷ്ണൻ (ട്രഷ.) എന്നിവരെയും 18 അംഗ ജില്ല നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനാണ് ഉണ്ണികൃഷ്ണൻ. തെരഞ്ഞെടുപ്പ് യോഗത്തിൽ റിട്ടേണിങ് ഓഫിസർ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി.കെ. രാജൻ, പി. ഗോപിനാഥൻ, സ്ഥാനമൊഴിയുന്ന ജില്ല പ്രസിഡൻറ് എ.വി. വല്ലഭൻ, നാഷനലിസ്റ്റ് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എം. പത്മിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.