മഞ്ഞോണ മഹോത്സവത്തോടനുബന്ധിച്ച് പട്ട്​ ഘോഷയാത്ര

കൊടുങ്ങല്ലൂർ: നൂറ്റാണ്ടുകളുടെ പാരമ്പര്യവും കൗതുകവും പകർന്ന് കുടുംബികളുടെ മഞ്ഞോണ മഹോത്സവം. വരാനിരിക്കുന്ന ചൂടിനെയും ചുടുമൂലമുള്ള അസുഖങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള 'മഞ്ഞക്കുളി'യാണ് (ഗുരുതി കുളി) ഇൗ ചടങ്ങിന് ആധാരമെന്ന് കുടുംബി സേവാസംഘം പറയുന്നു. ഇതോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ ചേന്ദാംകുളം സമുദായ സ്ഥലത്തുനിന്ന് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലേക്ക് പട്ട് ഘോഷയാത്ര നടന്നു. താലവും, കാവടിയും, വാദ്യമേളങ്ങളുമായി നടന്ന ഘോഷയാത്രയിൽ സമുദായക്കാർ അണിചേർന്നു. പിറകെ തെക്കേ നടയിലെ കുരുംബാമ്മ സന്നിധിയിലേക്ക് വഞ്ചിയും വഹിച്ചുകൊണ്ടായിരുന്നു താളമേള വർണങ്ങളോടെയുള്ള ഘോഷയാത്ര. സന്ധ്യയോടെയായിരുന്നു മഞ്ഞക്കുളി. തുടർന്ന് തിരുവാതിര കളിയും പ്രസാദ വിതരണവും നടന്നു. ആഘോഷത്തിന് േസവാസംഘം ഭാരവാഹികളായ ദിലീപ്കുമാർ, എ.എ. സൂരജ്, സേന്താഷ്കുമാർ, വിജീഷ്, ജിപിൻ കെ. അജിത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.