പച്ചക്കറി വിത്ത് വിതരണം

ഏങ്ങണ്ടിയൂർ: അഞ്ചാം വാർഡ് ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ പേർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പുള്ളി മുൻ പഞ്ചായത്ത് പ്രസിഡൻറായിരുന്ന വി.വി. മോഹൻദാസിന് വിത്ത് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡ് അംഗം ഒ.കെ. പ്രൈസൺ, വാർഡ് വികസന സമിതി കൺവീനർ മംഗളാനന്ദൻ വൈക്കാട്ടിൽ, പഞ്ചായത്ത് ഉദ്യോഗസ്ഥൻ പി.പി. പ്രമോദ് എന്നിവർ സംസാരിച്ചു. അഞ്ചാം വാർഡിലെ പുളിഞ്ചോട് പി.വൈ.സി സ​െൻററിലെ പൊതുകിണർ ഈ വർഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഉറപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.