ബി.ജെ.പിയുടെ വളർച്ചക്ക്​ സി.പി.എം വഴിയൊരുക്കുന്നു ^ടി.എൻ. പ്രതാപൻ

ബി.ജെ.പിയുടെ വളർച്ചക്ക് സി.പി.എം വഴിയൊരുക്കുന്നു -ടി.എൻ. പ്രതാപൻ കൊടുങ്ങല്ലൂർ: ബി.ജെ.പിയുടെ വളർച്ചക്ക് സി.പി.എം വഴിയൊരുക്കുന്നതായി ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ. രാജ്യത്തി​െൻറ പൈതൃകവും മതസാേഹാദര്യവും തകർക്കുന്ന ബി.ജെ.പിയെ ഒറ്റക്കെട്ടായി തോൽപിക്കുന്നതിന് രാജ്യവ്യാപകമായി ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുമ്പോൾ അതിനെ തളർത്തുന്ന സമീപനമാണ് സി.പി.എം ചെയ്യുന്നതെന്ന് പ്രതാപൻ പറഞ്ഞു. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നവർക്ക് മതിലകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനവും അംഗത്വ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ഒ.എ. ജെൻട്രിൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ, പി.എൻ. ബാലകൃഷ്ണൻ, സജയ് വയനപ്പിള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.