വേലൂർ: ആർ.എം.എൽ.പി സ്കൂൾ 78-ാം വാർഷികവും അധ്യാപക രക്ഷാകർതൃദിനവും പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.കെ. മുരളി അധ്യക്ഷത വഹിച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വിശിഷ്ടാതിഥിയായി. കുന്നംകുളം എ.ഇ.ഒ പി. സച്ചിദാനന്ദൻ എേൻറാവ്മെൻറ് വിതരണം നടത്തി. വിദ്യാർഥികളും അധ്യാപകരും ചേർന്ന് നിർമിച്ച ഗുളിക വിതരണത്തിനുള്ള കവറുകൾ വേലൂർ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. സ്മിത ഏറ്റുവാങ്ങി. ജില്ല കർഷക പുരസ്കാരം ലഭിച്ച ദിലീപ് കുമാറിനെ വേലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എം. അബ്ദുൽ റഷീദ് ആദരിച്ചു. പ്രധാനാധ്യാപിക കെ. റീന തോമസ്, സി.ജെ. ജിജു, സ്റ്റാഫ് സെക്രട്ടറി ബിന്ദു, കെ. ജോസ്, സ്കൂൾ ലീഡർ കെ.ബി. സജ്ജു തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.