മുഴുവൻ റോഡുകളും ടാർ ചെയ്യും; 18 പ്രധാന പദ്ധതികൾക്ക് കൗൺസിലിെൻറ അംഗീകാരം

തൃശൂർ: കോർപറേഷൻ പരിധിയിൽപെട്ട മുഴുവൻ റോഡുകളും ടാർ ചെയ്യൽ, കുടിവെള്ളം, ടാഗോർ സ​െൻറിനറി ഹാൾ നവീകരണമടക്കമുള്ള വിവിധ പദ്ധതികൾക്ക് കൗൺസിൽ അംഗീകാരം. സപ്ലിമ​െൻററി അജണ്ടകളുൾപ്പെടെ 65 ഇനങ്ങളാണ് ശനിയാഴ്ച കൗൺസിൽ യോഗത്തി​െൻറ പരിഗണനക്കുണ്ടായിരുന്നത്. നഗരത്തിലെ ബിനി ടൂറിസ്റ്റ് ഹോം ലൈസൻസ് പുതുക്കി നൽകുന്നത് കൂടുതൽ പരിശോധനക്കായി മാറ്റിവെച്ചതൊഴികെ മറ്റെല്ലാ അജണ്ടകളും അംഗീകരിച്ചു. പൊതു ചർച്ച ആയതിനാൽ മണിക്കൂറുകൾ നീളുന്ന യോഗം 10 മിനിറ്റ് കൊണ്ട് അവസാനിപ്പിച്ചു. മറ്റ് പൊതുവിഷയങ്ങളിലേക്കൊന്നും പ്രതിപക്ഷമോ ഭരണപക്ഷമോ കടന്നില്ല. ഭേദഗതി പദ്ധതികൾക്ക് അംഗീകാരം നൽകിയതോടൊപ്പം കോർപറേഷന് കൈമാറി കിട്ടിയ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണ പദ്ധതികൾക്ക് പൂർണമായും സബ്സിഡി അനുവദിക്കാനും തൃശൂർ പൂരം പ്രദർശന നഗരിയിലെ നിർമാണത്തിന് ഫീസ് ചുമത്തുന്നത് ഒഴിവാക്കാനും കൗൺസിൽ അനുമതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.