വേലൂർ: സെൻറ് സേവിയേഴ്സ് യു.പി സ്കൂൾ 115-ാം വാർഷികവും അധ്യാപക രക്ഷാകർതൃദിനവും പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലിപ്കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഒ.ജെ. ബെന്നി അധ്യക്ഷത വഹിച്ചു. ഫാ. ജോൺസൺ അയിനിക്കൽ മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകരായ വി. സുമ, കെ.എ. ഷേർളി തുടങ്ങിയവരുടെ ഫോട്ടോ തൃശൂർ അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ആൻറക്കി ചെമ്പകശ്ശേരി അനാച്ഛാദനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി.സി. മോളി റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ആർ. ഷോബി, സ്വപ്ന രാമചന്ദ്രൻ, കുരിയാക്കോസ് ജോൺ, റിൻസി തോമസ്, ഷൈനി ജിബിൻ, സി.ആർ. ജോയ്സി, സി. ട്രീസ മരിയ, പി.ഡി. ഡാനിയൽ, റെന്നി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.