മധുവി​െൻറ മരണം: ജുഡീഷ്യൽ അന്വേഷണം വേണം ^സാംബവ മഹാസഭ

മധുവി​െൻറ മരണം: ജുഡീഷ്യൽ അന്വേഷണം വേണം -സാംബവ മഹാസഭ തൃശൂർ: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകത്തെക്കുറിച്ച് ഹൈകോടതി ജഡ്ജിക്ക് തുല്യമായ പദവിയിലുള്ളയാൾ അന്വേഷിക്കണമെന്ന് സാംബവ മഹാസഭ െഎക്യദാർഢ്യ സംഗമം ആവശ്യപ്പെട്ടു. മധുവി​െൻറ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നൽകണം. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സ്ഥലം എം.എൽ.എ മധുവി​െൻറ കുടുംബത്തെ സന്ദർശിക്കാത്തത് പ്രതിഷേധാർഹമാണെന്ന് സംഗമം കുറ്റപ്പെടുത്തി. ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.കെ. ശങ്കർദാസ് അധ്യക്ഷത വഹിച്ചു. എ.ആർ. രാമചന്ദ്രൻ, വടമൺ വിനോജി, എം. മുരുകദാസ്, സരള ശശി, രമ കരുണാകരൻ എന്നിവർ സംസാരിച്ചു. മഹാസഭ പ്രതിനിധികൾ മധുവി​െൻറ വീട് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.