തൃപ്രയാർ: പൈനൂർ പുളിക്കൽ ഭഗവതി ക്ഷേത്രത്തിെൻറ വള്ളുവത്തറയിലെ ഉപക്ഷേത്രം സ്വകാര്യ വ്യക്തി പൊളിച്ചു കളഞ്ഞെന്ന് കേരള പടന്ന മഹാസഭ പൈനൂർ തലയ്ക്കാട് ശാഖ ഭാരവാഹികൾ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ കലശം നടത്തുന്നതിന് ക്ഷേത്ര ഭാരവാഹികൾ എത്തിയപ്പോഴാണ് വാതിലുകൾ തകർന്നു കിടക്കുന്നതും വിഗ്രഹങ്ങൾ, ആരാധനാമൂർത്തികളുടെ ആയുധങ്ങൾ, ഭണ്ഡാരം എന്നിവ മാറ്റിയ നിലയിലും കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ സ്ഥലത്ത് ഇവ സൂക്ഷിച്ചിരിക്കുന്നത് പിന്നീട് കണ്ടെത്തുകയും ചെയ്തു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് നാലിന് പൈനൂരിൽ യോഗം ചേരുമെന്ന് കെ.കെ. പ്രദീപ് കുമാർ, പി.ടി.കുമാരൻ, കെ.വി. വേലായുധൻ, പി.ആർ. സർവോത്തമൻ, ജി.എസ്.സുരേഷ് എന്നിവർ അറിയിച്ചു. എടമുട്ടം-തൃപ്രയാർ ബൈപാസ് അലൈൻമെൻറ് മാറ്റത്തിനെതിരെ ആക്്ഷൻ കൗൺസിൽ തൃപ്രയാർ: ദേശീയപാത 17 എടമുട്ടം-തൃപ്രയാർ ബൈപാസ് അലൈൻമെൻറ് മാറ്റം മുതലാളിമാർക്കു വേണ്ടിയെന്ന് ബൈപാസ് ആക്ഷൻ കൗൺസിൽ. രണ്ടു വർഷം മുമ്പ് വലപ്പാട് ഗ്രാമപഞ്ചായത്തിെൻറ അംഗീകാരത്തോടെ തയാറാക്കിയ രൂപരേഖ പ്രകാരം വീടും ഭൂമിയും പോകുന്ന കുടുംബങ്ങൾ നിർദിഷ്്ട സ്ഥലത്തുനിന്ന് മാറി നിർമാണങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആ രൂപരേഖക്ക് മാറ്റംവരുത്തി പുതിയതുമായി രംഗത്ത് വന്നത് മുതലാളിമാരുടെ സ്വത്ത് സംരക്ഷിക്കാനുള്ള വലപ്പാട്പഞ്ചായത്തിെൻറ വഞ്ചനയാണ്. പഞ്ചായത്തിെൻറ നടപടിയിൽ 45കുടുംബങ്ങൾ ആശങ്കയിലാണ്. തൃപ്രയാർ - എടമുട്ടം എലിവേറ്റഡ് പാത നിർമിച്ച് ഇരകളുടെ ഭൂമിക്കും സ്വത്തിനും സംരക്ഷണം നൽകാൻ തയാറാവണമെന്ന് ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. എ.ജി. ധർമരത്നം ,സി.കെ. ശിവാനന്ദൻ, പി.എം. ഷംസുദ്ദീൻ, രാജീവ് ചോലയിൽ, എം.എം. ഇക്ബാൽ, വിശ്വംഭരൻ പുല്ലാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.