കനോലി കനാലിൽനിന്ന്​ നീരാളിയെ പിടികൂടി

കൊടുങ്ങല്ലൂർ: കടൽ ജീവിയായ നീരാളിയെ കനോലികനാലിൽ നിന്ന് പിടികൂടി. കോതപറമ്പ് കടവിൽ പെരിങ്ങാട്ട് വാസുവാണ് ഇതിനെ പിടികൂടിയത്. വീടിനടുത്തുള്ള കൈത്തോട്ടിലാണ് രണ്ട് കിലോയോളം തൂക്കമുള്ള നീരാളിയെ കണ്ടത്. നിരവധി ആളുകളാണ് നിരാളിയെ കാണാൻ ഇദ്ദേഹത്തി​െൻറ വീട്ടിൽ എത്തിയത്. കനോലി കനാലിൽനിന്ന് തോട്ടിൽ എത്തിയതാണെന്ന് കരുതുന്നു. ഇവയെ പുഴയിൽ കാണാറില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളിയായ വാസു പറഞ്ഞു. അേതസമയം കടലുമായി സംഗമിക്കുന്ന കനോലികനാലിൽ വേനലായതോടെ ഉപ്പ് കയറിയതിനാലാണ് നീരാളി എത്തിയതെന്ന് ഗവേഷകനും എം.ഇ.എസ് അസ്മാബി കോളജ് അധ്യാപകനുമായ ഡോ. അമിതാബച്ചൻ പറഞ്ഞു. മൊളൂസ്ക്ക് വിഭാഗത്തിൽപ്പെട്ട ഷെല്ലില്ലാത്ത ഏക കടൽജീവിയാണിത്. ചില രാജ്യങ്ങളിൽ ഇതിനെ ഭക്ഷിക്കും. എട്ട് വാലുകളുള്ള ഇൗ ജലജീവി അത് ഉപയോഗിച്ചാണ് ഇര പിടിക്കുന്നത്. ഒട്ടുന്നതും വരിഞ്ഞ് മുറുകുന്നതുമായ എട്ട് വാലുകൾക്കുള്ളിൽ അകപ്പെട്ടാൽ പിന്നെ ഇരകൾക്ക് രക്ഷപ്പെടുക പ്രയാസമാണ്. 'നീരാളിപിടുത്തം'എന്ന പ്രയോഗം ഉണ്ടായതും അങ്ങനെയാണെന്നും ഡോ. അമിതാബച്ചൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.