'വ്യാപാരിയുടെ വീടിന് തീവെച്ച സംഭവം ക്രൈംബ്രാഞ്ച്​ അന്വേഷിക്കണ​ം'

' കൊടുങ്ങല്ലൂർ: വ്യാപാരിയുടെ വീടും വാഹനങ്ങളും തീവെച്ച് നശിപ്പിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണെമന്ന് കൊടുങ്ങല്ലൂർ മർച്ചൻറ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ വടക്കേ നടയിലെ ബ്രദേഴ്സ് ഫുട്വെയർ ഉടമ കുഞ്ഞീൻകുട്ടിയുടെ വീടും കാറും ബൈക്കുമാണ് തീവെച്ചത്്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ജനുവരി ഒമ്പതിനാണ് സംഭവമുണ്ടായത്. കേസിൽ അന്വേഷണ പുരോഗതി ഉണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. സംഭവത്തിന് ശേഷം വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയായി. മറ്റൊരു വീട്ടിലാണ് ഇവർ താമസിക്കുന്നത്. പ്രദേശത്ത് ഭീതി നിലനിൽക്കുകയാണ്. സമാന സ്വഭാവമുള്ള കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്ഥലം എം.എൽ.എ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. എൻ.ആർ. വിനോദ്കുമാർ, ടി.കെ. ഷാജി, സത്യശീലൻ, രാജീവൻ പിള്ള, കെ.ജെ. ശ്രീജിത്ത്, കുഞ്ഞീൻകുട്ടി, സഹോദരൻ പ്രഫ. പി.കെ. നൂറുദ്ദീൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.