മുണ്ടകന്‍ വൈക്കോലിന് പ്രിയമേറുന്നു

കൊടകര: മുണ്ടകന്‍ കൊയ്ത്തിൽ കിട്ടിയ നെല്ല് വിറ്റഴിക്കുന്നതില്‍ സംഭരണ ഏജന്‍സികൾ നിരാശരാക്കിയെങ്കിലും വൈക്കോലിന് മികച്ച വില ലഭിക്കുന്നതിൽ കർഷകർക്ക് ആശ്വാസം. വേനല്‍മഴ പെയ്യാത്തതിനാല്‍ വൈക്കോലിന് കാര്യമായ നാശം സംഭവിച്ചില്ല. ഇതാണ് മികച്ച വില ലഭിക്കാന്‍ കാരണം. യന്ത്രസഹായത്തോടെ കൊയ്ത്ത് നടത്തുന്നതിനാല്‍ നീളം കുറഞ്ഞ വൈക്കോലാണ് ലഭിക്കുന്നത്. ഇത് പാടത്തുവെച്ചു തന്നെ യന്ത്രസഹായത്തോടെ ചുരുട്ടി കെട്ടുകളാക്കിയാണ് വിൽപന. ഒരേക്കര്‍ നിലത്തില്‍ നിന്ന് 60 കെട്ട് വൈക്കോല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. 175 മുതല്‍ 200 രൂപ വരെ ഈ വൈക്കോല്‍ കെട്ടുകള്‍ക്ക് ലഭിക്കുന്നു. ദൂര സ്ഥലങ്ങളില്‍ നിന്നുപോലും വൈക്കോല്‍ വാങ്ങാനായി ആളുകള്‍ മലയോരത്തെത്തുന്നുണ്ട്. കന്നുകാലികൾക്ക് വൈക്കോല്‍കെട്ടുകള്‍ വാങ്ങി സംഭരിക്കുന്നവരും ഉണ്ട്. മറ്റത്തൂരില്‍ മുണ്ടകന്‍ വിള നേരത്തെ ഇറക്കിയ പാടങ്ങളിലെല്ലാം കൊയ്ത്ത് കഴിഞ്ഞു. മാങ്കുറ്റിപ്പാടം, ചെമ്പുച്ചിറ, നൂലുവള്ളി, മോനൊടി, ചാറ്റിലാംപാടം തുടങ്ങിയ പാടശേഖരങ്ങളിലാണ് കൊയ്ത്ത് പൂര്‍ത്തിയായത്. കോടാലി പാടശേഖരം നെല്‍ച്ചെടികള്‍ കൊയ്ത്തിനു പാകമായി വരുന്നതേയുള്ളു. വേനല്‍മഴ കൊയ്ത്തിന് തടസ്സമുണ്ടാക്കുമെന്ന ആശങ്ക ഇവിടത്തെ കര്‍ഷകര്‍ക്കുണ്ട്. മഴ കനത്തുപെയ്താല്‍ വൈക്കോല്‍ നശിക്കും. ഭാരവാഹികള്‍ മറ്റത്തൂര്‍ പഞ്ചായത്ത് കേര സൊസൈറ്റി: ടി. ബാലകൃഷ്ണ മേനോന്‍ (പ്രസി.), ഉമ്മുക്കുല്‍സു അസീസ് (വൈസ് പ്രസി.), കെ.ആര്‍. ഔസേപ്പ് (സെക്ര.), വി.കെ. വേലായുധന്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.