വിശക്കുന്നവെൻറ കൈവട്ടുന്ന നീതി ആശാസ്യമല്ല -കമൽ കൊടുങ്ങല്ലൂർ: മധുവിെൻറ കൊലപാതകം ആള്‍ക്കൂട്ട ആക്രമണത്തിനപ്പുറത്ത് വിശപ്പിെൻറ രാഷ്്ട്രീയം ഉയര്‍ത്തുന്നുെണ്ടന്ന് സംവിധായകന്‍ കമല്‍. വിശക്കുന്നവെൻറ കൈവട്ടുന്ന തരത്തില്‍ നീതി നടപ്പാക്കുന്ന പുതിയൊരു തലമുറ നമുക്ക് മുന്നില്‍ ഉണ്ടാകുന്നത് ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. റീജനല്‍ ഫിലിം ഫെസ്റ്റിവെലിെൻറ (RIFFK 2018) ഭാഗമായി നടന്ന ജനകീയ കൂട്ടായമയും, ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ് നിര്‍മിച്ച മധുവിെൻറ ശില്‍പം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍. തുടര്‍ന്ന് 'എക്സോട്ടിക് ഡ്രീംസ്'എന്ന ചിത്രകല കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ കാന്‍വാസില്‍ മധുവിനെ പ്രതിനിധാനം ചെയ്ത് പ്രതിഷേധ ചിത്രം വരച്ചു. 15-ല്‍ പരം കലാകാരന്മാര്‍ ഈ പരിപാടിയില്‍ പങ്കാളികളായി. നഗരസഭ അധ്യക്ഷന്‍ കെ.ആര്‍. ജൈത്രന്‍ അധ്യക്ഷത വഹിച്ചു. കെ.എ. കൈസാബ്, ഡോ. പി.എ. മുഹമ്മദ് സഈദ്, ടി.എം. നാസര്‍, യു.കെ. സുരേഷ് കുമാര്‍, ഇ.എം. ഫാരീസ്, ഇ.വി. രമേശന്‍ എന്നിവർ സംസാരിച്ചു. വെള്ളാങ്കല്ലൂര്‍ ഹാഷ്മി കലാകേന്ദ്രം നാടകം അവതരിപ്പിച്ചു. അന്താരാഷ്്ട്ര ചലച്ചിത്രോത്സവം ഇന്ന് തുടങ്ങും കൊടുങ്ങല്ലൂർ: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച രാവിലെ 10.30ന് മലയാള സിനിമയുടെ 90ാം വര്ഷികത്തിെൻറ ഭാഗമായി ഒരുക്കുന്ന പ്രദര്‍ശനം മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ മുതല്‍ സിനിമ പ്രദര്‍ശനം തുടങ്ങും. മുഗള്‍മാളിലെ കാര്‍ണിവെല്‍ സിനിമയിലെ രണ്ട് സ്ക്രീനുകളിലാണ് പ്രദർശനം. ഹാപ്പിനെസ് (രാവിലെ 10.30ന് ), 3 സ്മോക്കിങ്ങ് ബാരെല്‍സ് (2.00), സ്ക്രീന്‍ മൂന്ന്: കുപാല്‍ (10.30), മറവി (2.00) എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. കമല്‍ അധ്യക്ഷനാകും. ഉദ്ഘാടന ചിത്രം - ഈസി - രാത്രി 8.30ന് രണ്ട് സ്ക്രീനുകളിലും ഒരേ സമയത്ത് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.