സെൽഫിയെടുത്ത് സിനിമയിലേക്ക്

ചെന്ത്രാപ്പിന്നി: അഭിനയത്തില്‍ അന്താരാഷ്ട്ര പുരസ്കാരം നേടി പതിനൊന്നുകാരന്‍ നാടി​െൻറ അഭിമാനമാകുന്നു. ചെന്ത്രാപ്പിന്നി സി.വി. സ​െൻററിന് പടിഞ്ഞാറ് പെരുമ്പടപ്പില്‍ രാധാകൃഷ്ണന്‍-നിത ദമ്പതികളുടെ മകന്‍ ശ്രീദില്‍ മാധവ് ആണ് ചെറുപ്രായത്തിലേ വലിയ നേട്ടങ്ങള്‍ എത്തിപ്പിടിച്ചത്. ശ്രീദില്‍ അഭിനയിച്ച 'ഖരം'എന്ന സിനിമ ചിലിയിലെ റാന്‍കാഗ്വയില്‍ നടന്ന സൗത് ഫിലിം ആൻഡ് ആര്‍ട്സ് അക്കാദമി ഫിലിം ഫെസ്റ്റിവലില്‍ (എസ്.എഫ്.എ.എ.എഫ്) നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി. മികച്ച ബാലതാരത്തിനുള്ള അവാര്‍ഡാണ് മിടുക്കന്‍ സ്വന്തമാക്കിയത്. പരിയാരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം തലവന്‍ ഡോ. പി.വി. ജോസ് സംവിധാനം ചെയ്ത 'ഖരം'മികച്ച കഥാചിത്രം വിഭാഗത്തിലാണ് ഒന്നാമതെത്തിയത്. മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് സംവിധായകന്‍ നേടിയപ്പോള്‍ ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് ബി. രാജ്കുമാര്‍ സ്വന്തമാക്കി. ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം ലഭിച്ച ഏക ഇന്ത്യന്‍ ചിത്രം കൂടിയാണിത്. തികച്ചും അപ്രതീക്ഷിതമായാണ് ശ്രീദില്‍ സിനിമയില്‍ എത്തപ്പെട്ടത്. മാളയില്‍ ഒരു ബന്ധുവി‍​െൻറ കല്യാണത്തില്‍ പങ്കെടുക്കവേ കൂട്ടുകാരനോടൊപ്പം എടുത്ത സെൽഫികള്‍ സിറില്‍ സിറിയക് (നിയോ ഫിലിംസ്) കാണാനിടയായി. അങ്ങനെയാണ് സിറില്‍ ത‍‍​െൻറ 'കണ്ണാടിപ്പൊട്ട്'എന്ന ഹ്രസ്വ ചിത്രത്തിലേക്ക് അവനെ തെരഞ്ഞെടുക്കുന്നത്. ഈ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ 'ഖര'ത്തിലേക്ക് ക്ഷണം കിട്ടി. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പതിനൊന്നുകാരന് കനത്ത വെല്ലുവിളിയായിരുന്നു. അഭിനയവും പഠനവും ഒന്നിച്ചു കൊണ്ടുപോകാന്‍ ആത്മ വിശ്വാസമുണ്ടെന്നാണ് ശ്രീദിൽ പറയുന്നത്. രവി ഗുരുവായൂര്‍, രഞ്ജിത്ത് പെരാരിയ തുടങ്ങിയവരുടെതാണ് പുതിയ സിനിമകള്‍. ചെന്ത്രാപ്പിന്നി എസ്.എന്‍.വിദ്യാഭവനിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീദിലി​െൻറ അച്ഛന്‍ പ്രവാസിയാണ്. ഒരുപാട് കാലം സിനിമയില്‍ അവസരം തേടി നടന്ന് പണം പോയശേഷം ഖത്തറിലേക്ക് വിമാനം കയറിയ അച്ഛനാണ് ത‍‍​െൻറ വിജയത്തില്‍ കൂടുതല്‍ സന്തോഷിക്കുന്നതെന്ന് ശ്രീദില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.