തൃശൂർ: ജില്ല എയർ ഹോൺ മുക്തമാക്കുന്നതിെൻറ ഭാഗമായി ജൂലൈ നാലിനകം വാഹനങ്ങളിലെ എയർ ഹോൺ അഴിച്ചു മാറ്റണമെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു. അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കും. അനാവശ്യമായി എയർ ഹോൺ ഉപയോഗിച്ചാൽ ചട്ടമനുസരിച്ച് 100 രൂപ പിഴ ഇൗടാക്കും. വാഹനങ്ങളിൽ എയർ ഹോൺ ഘടിപ്പിക്കരുതെന്നും കമീഷണർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി പാലിയേക്കര ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ 300 വാഹനങ്ങൾക്കെതിരെ എയർ ഹോൺ ഘടിപ്പിച്ചതിന് നടപടി സ്വീകരിച്ചു. മറ്റു നിയമ ലംഘനങ്ങൾക്ക് 40 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 2,67,050 രൂപ പിഴ ഈടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.