വെള്ളം സംരക്ഷിക്കാൻ ജില്ലയിൽ ഏഴ് ചെക്ക്ഡാമുകൾ

തൃശൂർ: വരൾച്ചയെ പിടിച്ചുകെട്ടാൻ ജില്ല തയാറെടുക്കുന്നു. ചെക്ക്ഡാമുകളും, റെഗുലേറ്ററുകളുമായി എട്ടെണ്ണമാണ് ജലവിഭവവകുപ്പ് തയാറാക്കിയിരിക്കുന്നത്. മഴ വെള്ളത്തെ കടലിലേക്കൊഴുക്കാതെ പിടിച്ചുകെട്ടുകയാണ് ലക്ഷ്യം. കരുവന്നൂർ പുഴക്ക് കുറുകെ മുനയത്ത് റെഗുലേറ്റർ, പേരാമംഗലത്ത് തോട്ടപ്പാൻ മോട്ടോർ ഷെഡിന് സമീപം തോടിന് കുറുകെ ചെക്ക്ഡാം, ഏനാമാക്കൽ റെഗുലേറ്റിന് സമീപം മണലൂർ താഴത്ത് റെഗുലേറ്റർ, വാരിയം കോൾപടവിൽ പുത്തൻതോട് ബണ്ടിന് കിഴക്ക് റെഗുലേറ്റർ, കുറുമാലിപ്പുഴയിൽ കാനത്തോട്ടിൽ റെഗുലേറ്ററിന് പകരം ചെക്ക്ഡാം കം ബ്രിഡ്ജ്, കുറുമാലിപ്പുഴയിൽ കന്നാറ്റുപാടത്തും കാരുകുളത്തും ചെക്ക്ഡാം കം ബ്രിഡ്ജ് എന്നിവയാണ് ജലവിഭവ വകുപ്പ് തയാറാക്കിയ പദ്ധതികൾ. ഇതിൽ കരുവന്നൂർ പുഴക്ക് കുറുകെ മുനയത്തെ റെഗുലേറ്റർ നിർമാണത്തിനാണ് ഭരണാനുമതി ലഭിച്ചത്. സംസ്ഥാനത്ത് കിഫ്ബിയുടെ ധനസഹായത്തോടെ 30 ഓളം റെഗുലേറ്ററുകളുടെ പ്രവൃത്തികൾ നടക്കുന്നതി​െൻറ ഭാഗമാണ് ജില്ലയിൽ നിന്നുള്ള എട്ട് പദ്ധതികളും. പദ്ധതികൾക്കെല്ലാം തത്വത്തിൽ അംഗീകാരമായെങ്കിലും കിഫ്ബിയുടെ സാങ്കേതിക വിഭാഗം പരിശോധന നടത്തി അനുമതി നൽകേണ്ടതുണ്ട്. നിലവിൽ പീച്ചിയിൽനിന്നും കരുവന്നൂരിൽ നിന്നുമുള്ള കുടിവെള്ള പദ്ധതികൾ ജില്ലയിലുണ്ട്. ഇതോടൊപ്പം പീച്ചി, വാഴാനി, ചിമ്മിനി എന്നിവിടങ്ങളിൽ നിന്നുള്ള കൃഷിയാവശ്യത്തിനും വെള്ളം വിടുന്നുണ്ടെങ്കിലും സമീപകാലത്ത് വരൾച്ച രൂക്ഷമായപ്പോൾ കാർഷിക രംഗത്ത് പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.