തൃശൂർ: നെല്ല് സംഭരണക്കൂലി സംബന്ധിച്ച തർക്കത്തിൽ നിലം തരിശിടുമെന്ന കോൾകർഷകരുടെ സമരപ്രഖ്യാപനത്തിനെതിരെ എം.പിയും തൃശൂർ പൊന്നാനി കോൾവികസന സമിതി ചെയർമാൻ കൂടിയായ സി.എൻ. ജയദേവൻ. നെല്‍കൃഷി ഒരു പരിധിവരെ ലാഭകരമാണ്. നെല്ലുല്‍പാദന മേഖല തരിശിടാന്‍ പോകുന്നുവെന്ന് പറയുന്നത് സര്‍ക്കാറില്‍നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫിസേഴ്‌സ് കേരളയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കാര്‍ഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. കൃഷിവകുപ്പിെൻറ നേതൃത്വത്തില്‍ നടന്ന പ്രചാരണ പരിപാടികള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടിയെന്നും ജയദേവന്‍ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ബൈജു എസ്. സൈമണ്‍ അധ്യക്ഷത വഹിച്ചു. ജോസഫ് ജോണ്‍ തേറാട്ടില്‍, മുഹമ്മദ് ഇസ്മായില്‍, ബിനോയ് അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറില്‍ കൃഷി ഓഫിസര്‍മാരായ എ.എ. ജോണ്‍ ഷെറി, എം.എസ്. പ്രമോദ് എന്നിവര്‍ വിഷയാവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.