'മാനിഷാദ' തുടങ്ങി; മൂന്നു ലക്ഷം ലഘുലേഖ വീടുകളിലേക്ക്​

തൃശൂർ: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ നടത്തുന്ന ബോധവത്കരണ പരിപാടി 'മാനിഷാദ'യ്ക്ക് തുടക്കം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. പോസ്റ്റര്‍ പ്രകാശനം കലക്ടര്‍ ടി.വി. അനുപമ നിർവഹിച്ചു. ബാലപീഡനങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണത്തി​െൻറ ഭാഗമായി 15,000 പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കും. മൂന്ന് ലക്ഷം ലഘുലേഖകള്‍ വീടുകളിലെത്തിക്കും. 15000 സ്റ്റിക്കറുകള്‍ വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും പതിക്കാനും തയ്യാറാക്കിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പത്മിനി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസര്‍ കെ.കെ. ചിത്രലേഖ, സി.ഡബ്ല്യു.സി ചെയര്‍മാന്‍ പി.ഒ. ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ മഞ്ജുള അരുണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.