നഗരത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗത്തിെൻറ പരിശോധന

തൃശൂർ: സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ വ്യാപകമായി രാസപദാർഥം കലർത്തിയ മീൻ പിടിച്ചെടുത്തതോടെ ജില്ലയിൽ മത്സ്യവില്‍പന ഗണ്യമായി ഇടിഞ്ഞു. ഹോട്ടലുകളും മത്സ്യവിഭവങ്ങള്‍ ഒഴിവാക്കി തുടങ്ങി. ട്രോളിങ് നിരോധനത്തെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു മത്സ്യം എത്തിച്ചിരുന്നത്. ഫോർമലിൻ കണ്ടെത്തിയതോടെ മീൻ വരവിനൊപ്പം, വിൽപനയും കുറഞ്ഞതായി തൃശൂർ ശക്തൻ മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു. നേരത്തെ വിൽപന നടന്നിരുന്നതി​െൻറ പകുതിയിലധികം കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു. ഭക്ഷണത്തോടൊപ്പം ധാരാളം ആളുകൾ മീൻ എടുക്കാത്തതാണ് മീൻ വിഭവം ഒഴിവാക്കുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു. ഇതിനിടെ മത്സ്യത്തില്‍ മായമുണ്ടെന്ന പരാതിയിൽ ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ പരിശോധന തുടങ്ങി. ഭക്ഷ്യസുരക്ഷ വിഭാഗം ജില്ല മേധാവി ജി. ജയശ്രീയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മത്സ്യ വ്യാപാരകേന്ദ്രമായ ശക്തന്‍ മാര്‍ക്കറ്റിലും മണ്ണുത്തിയിലേയും ഒല്ലൂരിലേയും മത്സ്യമാര്‍ക്കറ്റുകളിലും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. മത്സ്യങ്ങളിലെ മായം തിരിച്ചറിയുന്ന സ്ട്രിപ് (മായം കണ്ടെത്താനുള്ള ഉപകരണം) ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. മത്സ്യങ്ങള്‍ അഴുകാതിരിക്കാന്‍ ഫോര്‍മലിന്‍, അമോണിയ എന്നീ രാസവസ്തുക്കള്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് സ്ട്രിപ് വഴിയുള്ള പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കും. നിലവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഇവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.