സ്​കൂളിൽ ടോയ്​ലറ്റ്​ ബ്ലോക്ക്​

തൃശൂർ: കൂർക്കഞ്ചേരി ശ്രീബോധാനന്ദ എൽ.പി കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. രാമാനന്ദ ട്രസ്റ്റ് സെക്രട്ടറി സുകൃതാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അജിത വിജയനും ഷീന ചന്ദ്രനും മുഖ്യാതിഥികളായിരുന്നു. പ്രധാനാധ്യാപിക വി.കെ. ദുർഗ, പി.ടി.എ പ്രസിഡൻറ് പ്രദീപ് കുമാർ, എ.സി. ബാബു, ഉഷ, വിദ്യാർഥി പ്രതിനിധി അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു. സ്കൂൾ പുനരുദ്ധാരണ ഫണ്ടിലേക്ക് പൂർവ വിദ്യാർഥി രവി അമ്പാടിയും കാനറ ബാങ്ക് കൂർക്കഞ്ചേരി ശാഖയും തുക കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.