തൃശൂർ: കേന്ദ്ര സര്‍ക്കാറിെൻറ വ്യാപാരിദ്രോഹ നയങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാഹനപ്രചാരണജാഥ സമാപിച്ചു. ജില്ല സെക്രട്ടറി കെ.എം. ലെനിൻ ക്യാപ്റ്റനായിട്ടായിരുന്നു രണ്ടുദിവസം നീണ്ട വാഹനപ്രചാരണജാഥ. സമാപന സമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യാപാരമേഖലയെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും ജനകീയ പ്രതിഷേധമുയരുമെന്നും ബിന്നി ഇമ്മട്ടി പറഞ്ഞു. സമിതി ജില്ല കമ്മിറ്റിയംഗം സേവ്യര്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ജോസ് തെക്കേത്തല, ട്രഷറർ മിൽട്ടൺ ജെ. തലക്കോട്ടൂർ, സമിതി ജില്ല ജോയൻറ് സെക്രട്ടറി ജോയ് പ്ലാശേരി, വൈസ് പ്രസിഡൻറ് കെ.ആര്‍. അജിത് ബാബു, കെ.വി. സുരേഷ്, എ.ആർ. കുമാരൻ, രവി പുഷ്പഗിരി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.