ഒരുമനയൂർ: ഇസ്‌ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘട്ടനം. മർദനത്തിൽ പരിക്കേറ്റ വിദ്യാർഥി അബ്ദുൽ ഫസലിനെ ചാവക്കാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം നടന്ന സംഘട്ടനത്തിെൻറ തുടർച്ചയാണിതെന്ന് പറയപ്പെടുന്നു. അധ്യാപകർ ഇടപെട്ട് രക്ഷിതാക്കളെ വിളിച്ചു വരുത്തി വിദ്യാർഥികളെ പറഞ്ഞുവിട്ടു. തുടർച്ചയായ സംഘട്ടനങ്ങൾ നടന്ന സാഹചര്യത്തിൽ മാനേജ്മെൻറും പി.ടി.എയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.