വിദ്യാർഥിനികൾക്ക് നേരെ മദ്യപന്മാരുടെ അസഭ്യവർഷം

കുന്നംകുളം: ലഹരി വിരുദ്ധ ദിനത്തിൽ കോളജ് . മദ്യപന്മാരെ ചോദ്യം ചെയ്ത സഹപാഠികൾക്കെതിരെ കൈയേറ്റ ശ്രമം. കിഴൂർ ഗവ. പോളിടെക്നിക് കോളജിലെ അവസാന വർഷ വിദ്യാർഥികൾക്ക് നേരെയാണ് എട്ടോളം മദ്യപന്മാർ അസഭ്യവർഷം ചൊരിഞ്ഞത്. ചിറളയം പള്ളി സ​െൻററിനു സമീപം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വിദ്യാർഥിനികൾ കോളജ് വിട്ട് ടൗണിലേക്ക് നടന്നുവരികയായിരുന്നു. വിവരമറിഞ്ഞെത്തിയ സഹപാഠികളായ ആൺകുട്ടികളെ ഈ സംഘം കൈയേറ്റം ചെയ്തു. വിദ്യാർഥിനികളെ വഴിതടയുകയും അസഭ്യം പറയുകയും ചെയ്തതായി ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ് സംഘത്തിലുൾപ്പെട്ടതെന്ന് പറയുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. മുമ്പും ടൗണിൽ സമാന സംഭവം നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.